വാൽപ്പാറ അപകടം; മരിച്ച 9 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിൽ

 


വാൽപ്പാറ/മലപ്പുറം: തമിഴ്‌നാട്ടിലെ വാൽപ്പറയിൽ ടെംബോ ട്രാവലർ മറിഞ്ഞ് മരിച്ച 9 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിലേക്ക് തിരിച്ചു. ആംബുലൻസുകൾ രാവിലെ 6 മണിയോടെയാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട് -മണ്ണാർക്കാട് വഴി വരുന്ന ആംബുലൻസുകൾ എട്ടരയോടെ മലപ്പുറം പാങ്ങിൽ എത്തും. പരിക്കേറ്റ നൗഷാദ്, മുഹമ്മദ് ഫായിസ്, ഷഹദിൻ എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും മസ്‌നിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

അമ്പലപ്പറമ്പ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറാണ് പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്. രാത്രി 12 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. മൂന്നരയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിൽ ഖബറടക്കും. റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്‌ജിദ് ഖബ്ർസ്ഥാനിലും സുഹറയും, മകൻ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ ഖബറടക്കും. സ്‌കൂളിലെ പ്രധാന അധ്യാപികയായ പി. അജിതയുടെ മൃതദേഹം പുലാമന്തോൾ പാലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

മരിച്ചവർക്ക് അന്തിമോപചാരം അർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാവിലെ ഒമ്പത് മണിയോടെ പൊതുദർശനം നടക്കുന്ന പാങ്ങ് ഗവ.ഹയർസെക്കൻ്ററി സ്കൂളിൽ എത്തും. വെള്ളിയാഴ്ച‌ വൈകീട്ടാണ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിർത്തിയായ വാൽപ്പാറയിൽ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂകൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തിൽപെട്ടത്. സ്കൂളിലെ അഞ്ച് സ്ഥിരം അധ്യാപകർ, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്‌കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകൻ എന്നിവരാണ് മരിച്ചത്. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.



Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി