താമരശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ

 

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും ദീർഘകാലമായി ഷാർജയിലെ ഒരേ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജോലിസ്ഥലത്തുണ്ടായ നിസ്സാരമായ തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തർക്കത്തിനിടെ ഷമീർ കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് നിഷാദിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ ഷാർജ പോലീസ് പ്രതിയെ പിടികൂടി. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഷാർജ കുവൈറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. പരേതനായ അബൂബക്കറിന്റെ മകനാണ് നിഷാദ്

.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി