താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

 


അടിവാരം: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എട്ടിനും ഒൻപതിനും ഇടയിലുള്ള വളവുകൾക്കിടയിൽ ഏകദേശം 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. അത്തോളി കൊളത്തൂർ സ്വദേശി ഹമീദ് (65) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

നാട്ടുകാർ വിവരം അറിയിച്ചു

ഇന്ന് രാവിലെയാണ് ചുരത്തിലൂടെ യാത്ര ചെയ്ത നാട്ടുകാരുടെ ശ്രദ്ധയിൽ മൃതദേഹംപ്പെട്ടത്. ഉടൻ തന്നെ വിവരം താമരശ്ശേരി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.

മൃതദേഹം പുറത്തെടുത്തു

ദുർഘടമായ പാതയിലൂടെ താഴെയിറങ്ങിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് മൃതദേഹം റോഡിലെത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി