കക്കയം വിനോദസഞ്ചാര കേന്ദ്രമായ കക്കയത്തേക്ക് പെർമിറ്റുള്ള ബസുകൾ സർവീസ് മുടക്കുന്ന പരാതികൾക്ക് പരിഹാരമാകുന്നു.
കൂരാച്ചുണ്ട്: തലയാട് - ഇരുപത്തിയെട്ടാം മൈൽ - കക്കയം റൂട്ടിൽ മലയോര ഹൈവേയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോഴിക്കോട്-കക്കയം റൂട്ടിൽ ഓടു ന്ന ബസുകൾക്ക് ഈ ഭാഗ ത്തുകൂടി ഓടുമ്പോൾ സമയ നഷ്ടമുണ്ടാകുന്നെന്നു പറഞ്ഞാണ് സർവീസ് മുട ക്കിയിരുന്നത്. ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ജനകീയകമ്മിറ്റി വിളിച്ചുചേർത്ത് വിഷയങ്ങൾ ചർച്ചചെയ്ത തിനെത്തുടർന്ന് കുറച്ചുദിവസം ബസുകൾ സർവീസ് നട ത്തിയിരുന്നെങ്കിലും അധികം വൈകാതെ വീണ്ടും പഴയ തുപോലെയായി. നിലവിൽ മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായുള്ള ടാറിങ് കഴിഞ്ഞതിനാലാണ് ബസ്സുടമകൾ സർവീസ് തുടരാൻ തീരുമാനമെടുത്തത്. രണ്ട് സമയത്തെ ബസ്സൊഴികെ ബാക്കിയെല്ലാസമയത്തും പതിവുപോലെ സർവീസ് പുനരാരംഭിച്ചതോടെ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെയുള്ളവർ നേരിട്ട ബുദ്ധിമുട്ടുകൾ ക്ക് താത്കാലികപരിഹാരമായി
ഒട്ടേറെ പ്രതിസന്ധികൾ ക്കിടയിലൂടെയാണ് നിലവിൽ ബസ് സർവീസ് നടത്തുന്ന തെന്നും കക്കയംമുതൽ തല യാടുവരെ സർവീസ് നടത്തു മ്പോൾ ഇന്ധനചാർജിനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും ബസ്സു ടമകൾ പറയുന്നു. നാട്ടുകാരും പ്രദേശവാസികളും പരമാവധി ബസ് സർവീസ് പ്രയോജനപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

Comments
Post a Comment