മരുതോങ്കരയിൽ വാതിൽ തകർത്ത് കവർച്ചാ ശ്രമം; മലയോര ഗ്രാമങ്ങൾ ഭീതിയിൽ!

 



മരുതോങ്കര: മരുതോങ്കരയെയും പരിസരപ്രദേശങ്ങളെയും നടുക്കി അർദ്ധരാത്രിയിൽ വൻ മോഷണശ്രമം. വീട്ടുകാർ ഉറങ്ങിക്കിടക്കവേ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറാൻ ശ്രമിച്ച മോഷ്ടാക്കൾ, വീട്ടുകാർ ഉണർന്ന് പ്രതിരോധിച്ചതോടെ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു.

മരുതോങ്കരയിൽ നടന്ന ഈ സംഭവത്തിന് പിന്നാലെ പശുക്കടവ്, പൂഴിത്തോട്, ചെമ്പനോട എന്നീ മലയോര ഗ്രാമങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ നിർദ്ദേശിച്ചു. റബ്ബർ തോട്ടങ്ങളും വിജനമായ പറമ്പുകളും കേന്ദ്രീകരിച്ച് മോഷണസംഘം തമ്പടിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

പ്രതികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്നും രാത്രി പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി