വിധിയുടെ ക്രൂരമായ വിളയാട്ടം, മകന്റെ മരണം നൽകിയ മുറിവുണങ്ങും മുൻപേ മകളും മടങ്ങി.


ഇരിട്ടി: കണ്ണീരുണങ്ങാത്ത ഒരു വീടിന്റെ തീരാവേദനയായി മുബഷീറയും യാത്രയായി. മാസങ്ങൾക്ക് മുൻപ് സഹോദരനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ദുരന്തമെത്തിയപ്പോൾ നാടാകെ വിങ്ങുകയാണ്. ഇരിട്ടിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ മുബഷീറ (24) കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത നടുക്കത്തോടെയാണ് ഏവരും കേട്ടത്..

എന്നാൽ ഈ മരണത്തെ കൂടുതൽ വേദനാജനകമാക്കുന്നത് ആ കുടുംബത്തെ വേട്ടയാടുന്ന വിധിയുടെ ക്രൂരതയാണ്. വെറും മാസങ്ങൾക്ക് മുൻപ്, 2025 നവംബർ 10ന് ആയിരുന്നു മുബഷീറയുടെ സഹോദരനായ അബൂത്വാഹിർ (21) സമാനമായ രീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ അപ്രതീക്ഷിത മരണം നൽകിയ മുറിവിൽ നിന്നും ആ മാതാപിതാക്കൾ ഇന്നും കരകയറിയിട്ടില്ല. ആ വലിയ മുറിവ് ഉണങ്ങുന്നതിന് മുൻപേയാണ് ഏക മകളെയും ആ കുടുംബത്തിന് നഷ്ടമാകുന്നത്..

മൂന്ന് മക്കളിൽ രണ്ട് പേരെയും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ മരണം കവർന്നപ്പോൾ ആ വീട്ടിൽ ബാക്കിയാകുന്നത് ശൂന്യതയും, വിങ്ങുന്ന ഓർമ്മകളും മാത്രമാണ്. തന്റെ ഒന്നര വയസ്സുകാരി മകളെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കിയാണ് മുബഷീറയുടെ മടക്കം. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ കണ്ണീർവാർക്കുകയാണ്...

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി