ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
പേരാമ്പ്ര: പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ (31) ആണ് മരിച്ചത്.
പയ്യോളി പേരാമ്പ്ര റോഡിലെ കിക്ക് ഓഫ് ടർഫിലാണ് അപകടമുണ്ടായത്. ഇരുമ്പ് ഫ്രെയിമിൽ നാലുമീറ്ററോളം ഉയരത്തിൽ ജോലി ചെയ്യുന്നതിനിടെ വീഴുകയായിരുന്നു. വെൽഡിങ് ജോലി ചെയ്യുകയായിരുന്നു ഇയാൾ. വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Comments
Post a Comment