ഭാര്യയും, മക്കളും വിരുന്നിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു വിധി സുഭാഷിനെ തട്ടിയെടുത്തത്

 


ചങ്ങരംകുളം: കല്ലുർമ്മയുടെ ശാന്തതയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആ വാർത്ത വിശ്വസിക്കാനാകാതെ തളർന്നുനിൽക്കുകയാണ് ഒരു നാട് മുഴുവൻ. കരുമത്തിൽ കേശവൻ്റെ മകൻ സുഭാഷ് (45) എന്ന അധ്വാനിയായ യുവാവിന്റെ വിയോഗം കല്ലുർമ്മ ഗ്രാമത്തിന് തീരാനോവായി മാറുന്നു..

ഞായറാഴ്ച പുലർച്ചെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ സുഭാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുന്നൽവേല ചെയ്ത് കുടുംബത്തെ പോറ്റിയിരുന്ന സുഭാഷ്, വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിതം അവസാനിപ്പിക്കുമ്പോൾ പ്രിയപ്പെട്ടവരാരും കൂടെയുണ്ടായിരുന്നില്ല എന്നത് ദുഃഖത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു..

ഭാര്യയും, മക്കളും വിരുന്നിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്തായിരുന്നു വിധി സുഭാഷിനെ തട്ടിയെടുത്തത്. അവർ തിരിച്ചെത്തുമ്പോൾ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കാണേണ്ടി വരുമെന്നത് കണ്ടുനിൽക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്. ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ സുഭാഷ് വീണ്ടും കല്ലുർമ്മയിലെത്തും...

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി