രാവിലെ പെട്ടെന്ന് വയ്യാതെയായി കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരിയിൽ 24 വയസ്സുകാരി മരിച്ച നിലയിൽ,
ബാലുശ്ശേരി: നന്മണ്ടയിൽ യുവതി കുഴഞ്ഞു വീണ് മരിച്ച നിലയിൽ. ഇരുപത്തിനാല് വയസ്സായിരിന്നു പ്രായം. ബാലുശ്ശേരി നന്മണ്ടയിലാണ് സംഭവം നടന്നത്. കാരക്കുന്നത്ത് വെള്ളച്ചാലിൽ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്. രാവിലെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല...
.പിതാവ്: സുധാകരൻ.
അമ്മ: ഷീന(കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി).
സഹോദരൻ: അതുൽരാജ്(ഇന്ത്യൻ ആർമി). സംസ്കാരം ഇന്ന്നടക്കും.

Comments
Post a Comment