തന്റെ ശരീരത്തിൽ നൂറിലേറെ തേനീച്ചകൾ ആഞ്ഞുകുത്തുമ്പോഴും ആ 20 കുരുന്നുകളെ വിട്ടുകൊടുത്തില്ല. മാതൃത്വത്തിന്റെ വലിയൊരു പാഠം ബാക്കിവെച്ച് ആ അംഗൻവാടി ആയ യാത്രയായി...

 


ഭോപ്പാല്‍: ഒരു നാടിന്റെയാകെ കണ്ണീരായി കാഞ്ചൻ ഭായ്. മധ്യപ്രദേശിലെ മദവാഡയിലുള്ള അംഗൻവാടിയിലെ 20 പിഞ്ചുകുഞ്ഞുങ്ങൾക്ക് മരണത്തെ തോൽപ്പിക്കാൻ സ്വന്തം ശരീരം കവചമാക്കിയ ആ 'അമ്മ' ഇനി ഓർമ്മ.. തനിക്കുചുറ്റും നൂറുകണക്കിന് തേനീച്ചകൾ മാരകമായി കുത്തിക്കയറുമ്പോഴും, തന്റെ നെഞ്ചോട് ചേർത്ത കുഞ്ഞുങ്ങൾക്ക് ഒരു പോറലുമേൽക്കരുതെന്ന വാശിയായിരുന്നു ആ 40 വയസ്സുകാരിക്ക..


അംഗൻവാടിക്ക് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ തേനീച്ചക്കൂട്ടം പാഞ്ഞടുത്തപ്പോൾ, അവർക്കായി ഭക്ഷണം പാകം ചെയ്യുകയായിരുന്നു കാഞ്ചൻ ഭായ്. മക്കളുടെ കരച്ചിൽ കേട്ട് പുറത്തേക്ക് ഓടിയ അവർ കണ്ടത് മരണത്തെയായിരുന്നു. ഒരു നിമിഷം പോലും വൈകാതെ കയ്യിൽ കിട്ടിയ തുണികളും, ടാർപോളിൻ ഷീറ്റും ഉപയോഗിച്ച് അവർ കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിച്ചു..


ഓരോ കുഞ്ഞിനെയും സുരക്ഷിതമായി മുറിക്കുള്ളിലാക്കുമ്പോഴും കാഞ്ചന്റെ ദേഹത്ത് തേനീച്ചകൾ ആഞ്ഞ് കുത്തുകയായിരുന്നു. ദേഹം നീറിപ്പുകയുമ്പോഴും, അവസാന കുഞ്ഞിനെയും സുരക്ഷിതയാക്കുന്നത് വരെ അവർ പിന്തിരിഞ്ഞില്ല. എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ നിമിഷം, ആ പോരാളി തളർന്നുവീണു. ആശുപത്രിയിലെത്തുമ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു..


തളർന്നു കിടക്കുന്ന ഭർത്താവും 3 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു കാഞ്ചൻ ഭായ്. തന്റെ കുടുംബത്തെപ്പോലെ തന്നെ ഗ്രാമത്തിലെ മറ്റ് കുട്ടികളെയും ഊട്ടിയിരുന്ന ആ സ്നേഹനിധി ഇനി മടങ്ങിവരില്ലെന്ന സത്യം ഉൾക്കൊള്ളാനാകാതെ വിങ്ങുകയാണ് മദവാഡ ഗ്രാമം.മരണത്തിലും തോൽക്കാത്ത സ്നേഹത്തിന്റെ അടയാളമായി കാഞ്ചൻ ഭായ് ഓരോരുത്തരുടെയും ഉള്ളിൽ ഇനി ജീവിക്കും

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി