ചാലിടം മസ്ജിദ് ഫെബ്രു.17 നു സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ പത്താം വാർഡിൽ ഉൾപ്പെടുന്ന ചാലിടം മസ്ജിദ് ഫെബ്രുവരി 17നു വിശ്വാസികൾക്ക് സമർപ്പിക്കും. പാണക്കാട് സയ്യിദ് റാശിദലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഓ കെ അമ്മദ് ചെയർമാനും, പിപി മുഹമ്മദ് കൺവീനറും, ഓ കെ ബഷീർ ട്രഷററുമായ ശംസുൽ ഉലമ ഇസ്‌ലാമിക് ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടന്നു വരുന്നത്. ദീനീ സ്നേഹിയായ വ്യക്തിയുടെയും പ്രദേശവാസികളുടെയും നിസ്വാർത്ഥ സഹകരണത്തിലാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാകുന്നത്. പ്രദേശവാസിയായ നടൂപറമ്പിൽ ഹമീദ് റാവുത്തറാണ് പള്ളിക്ക് വേണ്ടി ഭൂമി വഖഫ് ചെയ്തത്. പള്ളിക്കാവശ്യമായ കാർപെറ്റ്, സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ക്ളോക്ക്, മുതലായവ പ്രദേശവാസികളായ വിശ്വാസികൾ ഏറ്റെടുക്കുകയായിരുന്നു. പള്ളിയിലേക്കാവശ്യമായ ജലസ്ത്രോതസ്സിനായി കിണർ കുഴിക്കുവാൻ പുഴക്കൽ നിസാർ ഭൂമി വിട്ടുനൽകി. പണി പൂർത്തിയാകുന്ന പള്ളിക്ക് "മസ്ജിദു റഹ്മാ" എന്ന് നാമകരണം ചെയ്യുവാനാണ് ജനകീയ കമ്മിറ്റിയുടെ തീരുമാനമെന്നറിയുന്നു.

Comments
Post a Comment