കാക്കൂരിൽ പ്രഷർ വാഷറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 17 വയസ്സുകാരന് അന്ത്യം,
കാക്കൂർ: വീട് കഴുകുന്നതിനിടെ പ്രഷർ വാഷറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് ആണ് മരിച്ചത് 17 വയസ്സായിരുന്നു പ്രായം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്..
വീടിനു സമീപം പ്രഷർ വാഷർ മെഷീൻ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അഭിജിത്ത് ബോധരഹിതനായി വീണുകിടക്കുന്നത് കണ്ട സമീപവാസിയാണ് വിവരം പുറത്തറിയിച്ചത്. ഈ സമയത്ത് വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അഭിജിത്ത്..

Comments
Post a Comment