കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ. 10.04.2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്. ലേഔട്ട് അപ്രൂവലിനുള്ള സ്കൂട്ട്‌നി ഫീസ് എന്നിവയുടെ നിരക്ക് പരാമർശം (1) പ്രകാരം 10/04/2023 മുതൽ പ്രാബല്യത്തിൽ വർധിപ്പിക്കുകയും പിന്നീട് പരാമർശം (2) പ്രകാരം പ്രസ്തുത ഫീസുകൾ 01.08.2024 മുതൽ പ്രാബല്യത്തിൽ കുറവു വരുത്തുകയും ചെയ്തിരുന്നു. 10/04/2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ ഒടുക്കിയവർക്ക്, പരാമർശം (2) പ്രകാരം നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കിയ തുക തിരികെ നൽകുന്നതിന് പരാമർശം (2) പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകുകയും തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പരമാവധി നേരത്തെ എന്നാൽ 2025 മാർച്ച് 31-ന് മുൻപായി അധികമായി ഈടാക്കിയ പെർമിറ്റ് ഫീസും അപേക്ഷ ഫീസും തിരികെ നൽകേണ്ടതാണെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. റീഫണ്ടിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി പരാമർശം (3) പ്രകാരം 30.09.2025 വരെ പിന്നീട് ദീഘിപ്പിച്ച് നൽകിയിട്ടുണ്ട്.
2) അധികമായി ഈടാക്കിയ പെർമിറ്റ് ഫീ തിരിച്ചു നൽകണമെന്ന ഉത്തരവ് പല തദ്ദേശസ്ഥാപനങ്ങളും സെക്രട്ടറിമാരും നടപ്പാക്കാത്തതായി സർക്കാരിൻ്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അപേക്ഷകർക്ക് തിരിച്ചു നൽകേണ്ട തുക കൈവശം വച്ചിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ല.
3) സർക്കാർ ഇക്കാര്യം പരിശോധിച്ചു. കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം 10/04/2023 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കിൽ തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ ഒടുക്കിയവർക്ക്, പരാമർശം (2) പ്രകാരം നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് 15/02/2026 വരെ ദീർഘിപ്പിച്ചും ലഭ്യമായ എല്ലാ അപേക്ഷകളിലും അർഹമായ റീഫണ്ട് 28/02/2026- നകം നൽകുന്നതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയും ഉത്തരവാകുന്നു.
4) ഇതുവരെയായും റീഫണ്ട് നൽകാത്ത തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങളും 28.02.2026-നകം റീഫണ്ട് നൽകാത്ത തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ വിവരങ്ങളും പ്രിൻസിപ്പൽ ഡയറക്ടർ സർക്കാരിലേക്ക് ലഭ്യമാക്കേണ്ടതാണ്.


Comments
Post a Comment