തട്ടികൊണ്ട് പോകാൻ ശ്രെമിച്ച ഭിക്ഷക്കാരിയിൽ നിന്നും കുഞ്ഞനുജനെ രക്ഷപെടുത്തി 10 വയസുകാരൻ ചേട്ടൻ

 


"എന്റെ കുഞ്ഞനുജനല്ലേ അവനെയങ്ങ് തട്ടി കൊണ്ടു പോകാൻ ഞാൻ സമ്മതിക്കുവോ ?" ഈ ഒരു ചോദ്യത്തിൽ ചുറ്റും കൂടിയവർ പോലും ആ 10 വയസുകാരൻ ചേട്ടനെ കെട്ടിപിടിച്ചു ഉമ്മ നൽകി. കുഞ്ഞനുജനെ തട്ടികൊണ്ട് പോവാൻ ശ്രെമിച്ച ഭിക്ഷക്കാരിയിൽ നിന്നും അതിസാഹസികമായിട്ടാണ് 10 വയസുകാരനായ ചേട്ടൻ രക്ഷപെടുത്തിയത് . മഹാരാഷ്ട്രയിലാണ് സംഭവം നടന്നത് . 10

 വയസുകാരനായ ചേട്ടനും 3 വയസുകാരനായ അനുജനും കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം . 

അനിയൻ മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ചേട്ടൻ വെള്ളം കുടിക്കാൻ വീട്ടിലേക്ക് കയറിയ സമയത്ത് ഭിക്ഷക്കാരി ഓടിയെത്തി അനുജനെ തട്ടികൊണ്ട് പോവുകയായിരുന്നു . വെള്ളം കുടിച്ച ശേഷം തിരികെയെത്തിയ ചേട്ടൻ എത്തിയപ്പോൾ കുഞ്ഞനുജനെ കണ്ടില്ല. പെട്ടന്ന് റോഡിലേക്കിറങ്ങി നോക്കിയപ്പോൾ ഭിക്ഷക്കാരി ബലമായി എന്തോ കയ്യിൽ എടുത്തോണ്ട് ഓടുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത് . ഉടൻ തന്നെ ഭിക്ഷക്കാരിക്ക് പുറകെ ഓടിയ സഹോദരൻ ഭിക്ഷക്കാരിയെ കുറെ ദൂരം പിന്തുടർന്നപ്പോഴാണ് അനുജന്റെ കരച്ചിൽ കേട്ടത് . തന്റെ അനുജനാണ് എന്ന് ഉറപ്പിച്ച ചേട്ടൻ അനുജനെ രക്ഷിക്കാൻ എത്തിയപ്പോൾ കുറച്ചു നുറുങ്ങു വിദ്യകൾ കാണിച്ചു അവനെ ഭയപെടുത്താൻ ഭിക്ഷക്കാരി സ്രെമിച്ചെങ്കിലും അതൊന്നും ആ 10 വയസുകാരൻ ചേട്ടന്റെ മുന്നിൽ വിലപ്പോയില്ല.

ഉടൻ തന്നെ ബഹളം വെച്ച് നാട്ടുകാരെ വിളിക്കുകയും കയ്യോടെ ഭിക്ഷക്കാരിയെ പിടികൂടുകയും ചെയ്തു . പിടിച്ച പിടിയാലേ ഭിക്ഷക്കാരി നാട്ടുകാരിൽ നിന്നും കണക്കിന് ഇടി വാങ്ങിക്കൂട്ടുകയും ചെയ്തു . cctv ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞനുജന്റെ ജീവൻ രക്ഷിച്ച ചേട്ടനിപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് .

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി